This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഹൈവേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഹൈവേ

ഇന്ത്യയിലെ ദേശീയ പാതകള്‍. ദേശീയ പാതകള്‍ വ്യത്യസ്ത പേരുകളിലാണ് ഓരോ രാജ്യത്തിലും അറിയപ്പെടുന്നത്. ഏകദേശം 67,000 കി.മീ. (ഏപ്രില്‍ 2010 കണക്കുപ്രകാരം) നീളം വരുന്ന നാഷണല്‍ ഹൈവേ ശൃംഖല ഇന്ത്യയിലുണ്ട്. NH (National Highway) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇതിലെ പാതകള്‍ NH1, NH1A, NH2... തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. മിക്ക നാഷണല്‍ ഹൈവേകളുടെയും മേല്‍നോട്ടം കേന്ദ്രസര്‍ക്കാരിനാണ്. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയ്ക്കാണ് ഇതിന്റെ ചുമതല. ചില നാഷണല്‍ ഹൈവേകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതും മേല്‍നോട്ടം വഹിക്കുന്നതും സ്വകാര്യ/പൊതുമേഖലയിലുള്ള കമ്പനികളാണ്. 1995-ലെ നാഷണല്‍ ഹൈവേ ബില്‍ പ്രകാരമാണ് ഈ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിച്ചത്.

ഏറ്റവും നീളം കൂടിയ നാഷണല്‍ ഹൈവേയാണ് NH7. ഉത്തര്‍പ്രദേശിലെ വാരണാസി മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ഇതിന്റെ ദൈര്‍ഘ്യം 2369 കി.മീ. ആണ്. NH17, NH47, NH47A, NH49, NH208, NH212, NH213, NH220 എന്നിവ കേരളത്തിലൂടെ കടന്നുപോകുന്ന നാഷണല്‍ ഹൈവേകളാണ്. ഇതില്‍ എറണാകുളത്തിനും കൊച്ചിപോര്‍ട്ടിനും ഇടയ്ക്കുള്ള NH47അ ആണ് ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ നാഷണല്‍ ഹൈവേ.

നാഷണല്‍ ഹൈവേകള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് നാഷണല്‍ ഹൈവേ ഡെവലപ്മെന്റ് പ്രോജക്ട് (NHDP). 1998-ലാണ് ഇതാരംഭിച്ചത്. ചില നാഷണല്‍ ഹൈവേകളെ എക്സ്പ്രസ് ഹൈവേകള്‍, സുവര്‍ണ ഇടനാഴി (GoldenQuadrilaters) എന്നീ പേരുകളിലുള്ള ഹൈവേകള്‍ ആക്കി മാറ്റിയിട്ടുണ്ട്. നോ: ഹൈവേകള്‍

നാഷ്, ജോണ്‍ എഫ്. (1928 - )

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍